Trending

ഒരുക്കങ്ങൾ പൂർണം: തോണിക്കാഴ്ചക്ക് നാളെ തിരിതെളിയും



തോണിക്കടവ് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന ടൂറിസം ഫെസ്റ്റ് *തോണിക്കാഴ്ച* നാളെ ആരംഭിക്കും. കരിയാത്തുംപാറ ഇറിഗേഷൻ സ്ഥലത്ത് നടക്കുന്ന ഫെസ്റ്റ് വൈകിട്ട് 6ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. അഡ്വ. സച്ചിൻ ദേവ് MLA അധ്യക്ഷത വഹിക്കും.

ജനപ്രതിനിധികളും രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖരും സംസാരിക്കും.
രാത്രി 8 മണിക്ക് യുവാക്കളുടെ ഹരമായ അതുൽ നെറുകര നയിക്കുന്ന മ്യൂസിക് പ്രോഗ്രാം അരങ്ങേറും. ഏകദേശം 5000 പേർ ആദ്യദിനം ഫെസ്റ്റിനെത്തുമെന്ന് സംഘാടകർ പറയുന്നു.

പ്രവേശനഫീസ് ഒരു ദിവസം 50 രൂപ. 3 ദിവസത്തേക്കുള്ള സീസൺ ടിക്കറ്റ് നിരക്ക് 100 രൂപ. ഫെസ്റ്റിന്റെ ഭാഗമായി തോണിക്കടവ് മുതൽ കരിയാത്തുംപാറ വരെ റോഡിന് ഇരുവശവും ലൈറ്റ് ഷോ ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിന്റെ വിജയത്തിനായി മുന്നൂറിലധികം പേരുടെ വോളന്റിയർ ടീമും റെഡിയായിക്കഴിഞ്ഞു. ഫെസ്റ്റ് വിശേഷങ്ങൾ യഥാസമയം പുറം ലോകത്തെത്തിക്കാൻ പ്രശസ്ത വ്ലോഗർമാരും സ്ഥലത്തെത്തി കഴിഞ്ഞു. 

ഫെസ്റ്റ് ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ ട്രാഫിക് നിയന്ത്രണമുണ്ട്. വാഹനങ്ങൾ കല്ലാനോട് ടൗൺ, ഹാച്ചറി ക്യാമ്പസ്‌, തോണിക്കടവ് പാർക്ക് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. കരിയാത്തുംപാറ പള്ളി, അഗ്രോ പാർക്ക് എന്നിവടങ്ങളിലും പാർക്കിങ്ങ് സൗകര്യമുണ്ട്. അങ്ങോട്ടുള്ള വാഹനങ്ങൾ 28 വഴി പോകണം.

വൈകിട്ട് 3 മുതൽ രാത്രി 10 വരെ 
തോണിക്കടവ്- കരിയാത്തുംപാറ റോഡിൽ ഗതാഗതം അനുവദിക്കുന്നതല്ല. 
മലയോര കുടിയേറ്റ മേഖലയുടെ ടൂറിസം സാധ്യതകൾ കണ്ടെത്താനും വളർത്താനും ഫെസ്റ്റ് സഹായകരം 
ആകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Post a Comment

Previous Post Next Post