Trending

സന്തോഷ് ട്രോഫി ടീമിൽ അഭിമാനമാകാൻ അർജുൻ

 

സന്തോഷ് ട്രോഫി ടീമിൽ അഭിമാനമാകാൻ അർജുൻ 


കൂരാച്ചുണ്ട് : ദേശീയ സന്തോഷ് ട്രോഫി ഫുട് ബോൾ മത്സരങ്ങൾക്കായുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീം ആണ് ഈ തവണ.കൂരാച്ചുണ്ട്  സ്വദേശി അർജുൻ ബാലകൃഷ്ണനും സ്ഥാനംപിടിച്ചു. തുടർച്ചയായ നാലാം തവണയാണ് അർജുൻ സന്തോഷ് ട്രോഫി ടീമിലിടം നേടുന്നത്. 

കഴിഞ്ഞ മൂന്ന് തവണത്തെ ടൂർണമെന്റിലും കേരളാ ടീമിനാ യി അർജുൻ ഗോളടിച്ചിരുന്നു. കേരള ഫുട്ബോൾ അസോസി യേഷന്റെ 2023-24 വർഷത്തി ലെ പുരുഷവിഭാഗത്തിൽ മിക ച്ച സീനിയർ ഫുട്ബോൾ താരമായി കൂരാച്ചുണ്ട് സ്വദേശി അർജുൻ ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 
എട്ടാം വയസ്സിൽ കല്ലാനോട് സ്റ്റേഡിയത്തിൽ സെ പ്റ്റിന്റെ പരിശീലനക്യാ മ്പിലൂടെയാണ് അർജുന്റെ തുടക്കം. 
തുടർന്ന് മണിപ്പുരിൽ നടന്ന അണ്ടർ 13 സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ വിജയിപ്പിക്കുന്നതിൽ നിർണായകപങ്ക് വഹിച്ച തോടെയാണ് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. മലയോര കുടിയേറ്റഗ്രാമമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ കാൽപ്പന്ത് കളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച അർജുൻ പൂവത്തുംചോല നടുക്കണ്ടിപ്പറമ്പിൽ ബാലകൃഷ്ണൻ - ബീന ദമ്പതിമാരുടെ മകനാണ്. 
കേരള പോലീസ് ടീം അംഗം ജി. സഞ്ജുവാണ് 22 അംഗ ടീമിൻ്റെ ക്യാപ്റ്റൻ. ജനുവരി 22 മുതൽ ഫെബ്രുവരി എട്ടു വരെ അസമിലാണ് 79-ാമത് സന്തോ ഷ് ട്രോഫി ടൂർണമെന്റ്.

Post a Comment

Previous Post Next Post