Trending

മുക്കത്ത് കയ്യിൽ പെട്രോളുമായി യുവാവിന്റെ ആത്മഹത്യ ഭീഷണി






ഇസ്രായേലിലേക്ക് ജോലി വാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി :

യുവാവ് എഡ്യൂക്കേഷൻ കാൾസൾട്ടൻസിക്ക് മുൻപിൽ കയ്യിൽ പെട്രോളുമായി ആത്‍മഹത്യ ഭീഷണി

പേരാമ്പ്ര മുതുകാട് സ്വദേശി ജോഷിയാണ് മുക്കത്തെ "ഗ്രേസ് എജു കൺസൾട്ടൻസി "
എന്ന സ്ഥാപനത്തിന് മുൻപിൽ ആണ് ഭീഷണി മുഴക്കുന്നത് .

അഞ്ചര ലക്ഷം രൂപയാണ് വിസക്ക് ഏജൻസി ആവശ്യപ്പെട്ടത് പലതവണകളായി 3.35 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും അതിന്റെ ചെക്കും തന്നിട്ടുണ്ടെന്നും അതിനു പുറമെ മെഡിക്കലിനും മറ്റുകാര്യങ്ങൾക്കുമായി ഒന്നര ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും 
ജോഷി പറഞ്ഞു 
ജോഷിക്ക് പുറമെ നിരവധി പേര് ഇത്തരത്തിൽ വഞ്ചിതരായിട്ടുണ്ടെന്നു പരാതിയുണ്ട് .
കണ്ണൂരിൽ വന്ന വിദ്യ രാജൻ 1.10 ലക്ഷം രൂപയും 
ജിനു ജിജോ 2.40 ലക്ഷം രൂപയും ,പേരാമ്പ്ര സ്വദേശി റെനീഷ് നൽകിയിട്ടുണ്ടെന്നും പല തവണ പണം തരാം എന്ന് പറഞ്ഞു പറ്റിക്കുകയാണെന്നും അവർ പറഞ്ഞു

Post a Comment

Previous Post Next Post