കല്ലാനോട് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ അഘോഷങ്ങൾക്ക് തുടക്കമായി. ഇടവക വികാരി ഫാ. ജിനോ ചുണ്ടയിൽ കൊടിയേറ്റ്, വിശുദ്ധ കുർബാന എന്നിവക്ക് കാർമികത്വം വഹിച്ചു. സെമിത്തേരി സന്ദർശനം, പരേതർക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നിവ നടത്തി.
പാരീഷ് സെക്രട്ടറി വിനോദ് കലമറ്റത്തിൽ, ട്രസ്റ്റിമാരായ ജിതിൻ പുളിക്കൽ, ജോൺസൺ പറമ്പുക്കാട്ടിൽ, തോമസ് നരിക്കുഴി, കെസി ജോസ് കാനാട്ട് എന്നിവർ നേതൃത്വം നൽകി.
വൈകിട്ട് 4.45ന് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് രണ്ടാം സെമിഫൈനൽ. 6.30ന് പള്ളിമുറ്റത്തെ വേദിയിൽ എൽപി- ഹൈസ്കൂൾ- ഹയർ സെക്കണ്ടറി സംയുക്ത വാർഷികാഘോഷം. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്യും. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട്
മുഖ്യാതിഥിയായി പങ്കെടുക്കും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.