Trending

കുടിയേറ്റ മലയോര ഗ്രാമത്തിന്റെ ആവേശമായ 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫസ്റ്റ് സെമിഫൈനൽ ഇന്ന് വൈകിട്ട് 4.45ന് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കും


യംഗ്സെറ്റ്ലേഴ്സ്
കല്ലാനോടും വിക്ടറി ചാലിടവും തമ്മിലാണ് ഇന്നത്തെ മത്സരം.

കഴിഞ്ഞ 10 വർഷമായി ടൂർണമെന്റിന് ആവശ്യമായ മെഡിക്കൽ സർവീസ് നൽകുന്ന പൂനൂർ റിവർ ഷോർ ഹോസ്പിറ്റൽ ചെയർമാൻ ഡോ മുഹമ്മദലി മുണ്ടോടൻ, കല്ലാനോട് സെന്റ് മേരീസ് പ്രിൻസിപ്പാൾ സജി കരോട്ട്, ഹെഡ്മാസ്റ്റർമാരായ ബിജു കെസി, സ്വപ്ന എന്നിവർ കളിക്കാരെ പരിചയപ്പെടും.

ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ഫുട്ബോൾ പ്രേമികളുടെ ഹൃദയം കവർന്ന താരങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. കൊടിത്തോരണങ്ങളും വാദ്യമേളങ്ങളുമായി കാണികൾ ഗാലറിയിൽ നിറയുന്നതോടെ ഇന്നത്തെ മത്സരം തീപാറും പോരാട്ടം ആകുമെന്ന് ഉറപ്പാണ്.

Post a Comment

Previous Post Next Post