ഇന്ന് ചരിത്രത്തിലാദ്യമായി കേരളത്തിൽ സ്വർണ വില ഒരു ലക്ഷം കടന്നു. 1,01600 രൂപയാണ് ഇന്ന് ഒരു പവന് വില.ഇനിയൊരു തിരിച്ചിറക്കം ഉണ്ടാകില്ലേയെന്നതാണ് ആഭരണപ്രേമികൾക്ക് അറിയേണ്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വില ഒരു ലക്ഷത്തിൽ താഴേക്ക് വരുമെന്നുമാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ് ചൂണ്ടിക്കാട്ടുന്നത്. അവരുടെ വാക്കുകളിങ്ങനെ.
ഈ വർഷത്തെ മാത്രം വർദ്ധനവ് നോക്കിയാൽ തന്നെ 44700 രൂപ വർദ്ധിച്ചിട്ടുണ്ട്. സ്റ്റോക്ക് മാർക്കറ്റിലേക്ക് നോക്കുകയാണെങ്കിൽ സെൻസക്സിൽ 638 പോയിന്റ് ഗ്രോത്ത് ഉണ്ടായിട്ടുണ്ട്, നിഫ്റ്റിയിൽ ആണെങ്കിൽ 206 പോയിന്റ് വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മൊത്തത്തിൽ ലോക വിപണിയിൽ വലിയ ആശങ്കയില്ല, എന്നിട്ടും വിലകൂടി .അതിന്റെ പ്രധാനപ്പെട്ടതിൻ്റെ കാരണം വെസ്റ്റേണ്‍ രാജ്യങ്ങളിൽ ക്രിസ്തുമസ് സീസണ്‍ ആണിപ്പോൾ. ആഗോളതലത്തിൽ ഏറ്റവും സ്വർണം വിൽക്കപ്പെടുന്ന സീസൺ ആണ് ക്രിസ്മസ് സീസൺ. ക്രിസ്മസ് മാത്രമല്ല ന്യൂ ഇയർ കൂടി വരികയാണ് . അതുകൊണ്ട് ആണ് പ്രധാനമായിട്ടും വില കൂടിയത്
പരോക്ഷമായിട്ട് പറയുകയാണെങ്കിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഒരു കാൽ ശതമാനം ഈ അടുത്തിട കുറച്ചിരുന്നു, ഇനിയും കുറയക്കാൻ സാധ്യതയുണ്ട്. ആ സാധ്യത കാണുമ്പോൾ യുഎസ് ഡോളറിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനേക്കാൾ ആകർഷകമാണ് സ്വർണത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നത്. മാത്രമല്ല യുഎസ്-വെനിസ്വല പ്രശ്നം കൂടിയുണ്ട്. വെനിസ്വേല എന്നത് മയക്കുമരുന്ന് ഹബ് ആണ്. അമേരിക്കയിലേക്ക് വലിയ തോതിൽ മയക്കുമരുന്ന് കടത്തുന്നു സാഹചര്യമുണ്ട്. അമേരിക്കൻ യുവജനതയെ വഴിതെറ്റിക്കുന്ന ഒരു രാജ്യം എന്ന രീതിയിൽ വെനസുവേലക്കെതിരെ വളരെ ശക്തമായ നടപടികളാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത്. എന്നുവെച്ചാൽ അവിടെ ഒരു ഒരു അന്താരാഷ്ട്ര തലത്തിലെ ഒരു ഭീഷണി യുഎസ്സിന്റെ ഭാഗത്തുനിന്ന് വെനേഴ്സലായ്ക്ക് ഉണ്ട് എന്നർത്ഥം.
എവിടെ സംഘർഷം ഉണ്ടായാലും സ്വർണം രാജാവാകും, കാരണം മറ്റു കറൻസികളെക്കാൾ ഒക്കെ വിശ്വസിച്ച് ഇൻവെസ്റ്റ് ചെയ്യാവുന്ന ഒരേ ഒരു ഉൽപന്നം ലോകത്തുള്ളത് സ്വർണമാണ്. റിയൽ എസ്റ്റേറ്റും അതുപോലെ തന്നെയാണ്. ,പക്ഷേ റിയൽ എസ്റ്റേറ്റ് നമുക്ക് പെട്ടെന്ന് പൈസ്ക്ക് ആവശ്യം വന്നാൽ വിറ്റ് പണമാക്കാൻ സമയമെടുക്കും. മറിച്ച് സ്വർണമാണെങ്കിൽ പണയം വെച്ചോ എങ്ങനെ വേണമെങ്കിലും ഉടനടി അത് പണമാക്കി മാറ്റാം. അതാണ് സ്വർണത്തിന്റെ പ്രത്യേകത. മൂല്യം എപ്പോഴും കാത്തുസൂക്ഷിക്കുകയും ചെയ്യും
ഈ ഫെസ്റ്റിവൽ സീസണും ന്യൂ ഇയർ സീസണും അങ്ങ് കഴിഞ്ഞാൽ ഒരുപക്ഷേ സ്വർണ വില താഴേക്ക് വരും.അപ്പോഴേക്കും മറ്റെന്തെങ്കിലും അന്താരാഷ്ട്ര പ്രശ്നങ്ങൾ ഉടലെടുക്കുമോ എന്ന് നമുക്ക് മുൻകൂട്ടി കാണാൻ പറ്റില്ലല്ലോ. എന്നിരുന്നാലും ഇതുവരെ ലോകം കണ്ട രീതി അനുസരിച്ചാണെങ്കിൽ സ്വർണത്തിന്റെ വില ഒരു ലക്ഷത്തിന്റെ താഴേക്ക് വരും. അപ്പോൾ കേരളത്തിലെ കൺസ്യൂമേഴ്സിന് അതായത് ഈ വരുന്ന ജനുവരി ഫെബ്രുവരി മാസങ്ങളൊക്കെ കല്യാണ മാസങ്ങളാണ് , സ്വർണത്തിന് വലിയ ഡിമാൻഡ് ഉള്ള മാസങ്ങളാണ് എങ്കിൽ പോലും വില കുറഞ്ഞേക്കാം. ജനുവരി വരെ കാത്തിരിക്കാം അപ്പോഴേക്കും വെസ്റ്റേൺ കൺട്രീസിലെ ഫെസ്റ്റിവൽ സീസൺ കഴിയും,സ്വർണത്തിന്റെ റെ വില പതുക്കെ ഒന്ന് താഴേക്ക് വരാൻ ഇടയുണ്ട് .
Tags:
latest
