കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റായി കോൺഗ്രസ് അംഗം സിനി ജിനോ തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം അംഗം വി.കെ.ഹസീനയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. മുസ്‌ലിം ലീഗിലെ ബിജു കടലാശേരിയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം അംഗമായ എൻ.കെ.കുഞ്ഞമ്മദ് ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ആകെയുള്ള പതിനാല് അംഗങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഒൻപതും, എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് അഞ്ചും വോട്ടുകളാണ് ലഭിച്ചത്. സി.സന്തോഷ് ആയിരുന്നു വരണാധികാരി. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ആശംസ പ്രസംഗങ്ങളിൽ രാഷ്ട്രീയ സംസാരം നടക്കുന്നുവെന്നാരോപിച്ച് എൽഡിഎഫ് അംഗങ്ങൾ ചടങ്ങ് പകുതിയായപ്പോൾ ഇറങ്ങി പോയി.