Trending

ഗതാഗതക്കുരുക്കിൽ കുടുങ്ങി കൂരാച്ചുണ്ട്




കൂരാച്ചുണ്ട്: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കൂരാച്ചുണ്ട് ടൗൺ. അങ്ങാടിയിലെ വീതികുറഞ്ഞ റോഡിന് ഉൾക്കൊള്ളാൻ കഴിയാത്തവിധം ക്രമാതീതമായ വാഹനപെരുപ്പവും വാഹനങ്ങളുടെ അനധികൃതപാർക്കിങ്ങുമാണ് കൂരാച്ചുണ്ടിനെ വലയ്ക്കുന്നത്.


ടൗണിൽ റോഡിന് വീതികുറവായതിനാൽ കൂടുതൽ വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്ത അവസ്ഥയുണ്ട്. ബസും ലോറിയും ഉൾപ്പെടെയുള്ള വലിയവാഹനങ്ങളും ഇരുചക്രവണ്ടികളും റോഡിന്റെ ഇരുഭാഗത്തും പാർക്കുചെയ്യുന്നത് പതിവാണ്. ടൗണിൽ കൃത്യമായ പോലീസ് പട്രോളിങ്ങില്ലാത്തതാണ് അനധികൃതപാർക്കിങ്ങും മറ്റും നിർബാധം തുടരാൻ വഴിയൊരുക്കുന്നത്. പോലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കിയും ട്രാഫിക് പരിഷ്കാരം നടപ്പാക്കിയും ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.

 

Post a Comment

Previous Post Next Post