Trending

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം തുടരുന്നു






താമരശ്ശേരി/വയനാട്: ചുരത്തിൽ ഇന്ന് അതിരാവിലെ മുതൽ ആരംഭിച്ച വാഹനത്തിരക്ക് കാരണം രണ്ടാം വളവ് മുതൽ മുകളിലേക്ക് എട്ടാം വളവ് വരെ ഗതാഗത തടസം നേരിടുന്നുണ്ട്.

ചുരം കയറാൻ വാഹനങ്ങൾ കൂടുതൽ ഉള്ളത് കൊണ്ടാണ് തടസം നേരിടുന്നത്.

ചുരം ഇറങ്ങാൻ വലിയ തിരക്ക് ഇല്ലെങ്കിലും, ഒന്നാം വളവിൽ ഒരു KSRTC മിന്നൽ ബസ്സ്‌ തകരാറിൽ ആയത് കൊണ്ട് അവിടെ ഗതാഗത തടസം നേരിടുന്നുണ്ട്. ഒന്നാം വളവിൽ വലിയ വാഹനങ്ങൾ വളവ് തിരിയുമ്പോൾ വൺ-വെ ആയിട്ടാണ് കടന്ന് പോവുന്നത്. ബസ്സ്‌ മാറ്റാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്.

ചുരം വഴി യാത്ര ചെയ്യുമ്പോൾ വെള്ളം, ഭക്ഷണം എന്നിവ കയ്യിൽ കരുതുക.

ഹോസ്പിറ്റൽ, റെയിൽവേ, എയർപോർട്ട്, പരീക്ഷ എന്നീ കാര്യങ്ങൾക്ക് യാത്രക്ക് തയ്യാറെടുക്കുന്നവർ ഒരു മണിക്കൂർ നേരത്തെ ഇറങ്ങാൻ ശ്രദ്ധിക്കുക. 

 നിലവിൽ അടിവാരത്തു നിന്നും അഞ്ചാം വളവ് എത്താൻ മാത്രം ഒരു മണിക്കൂറോളം സമയം എടുത്തിട്ടുണ്ട്.



Post a Comment

Previous Post Next Post