പിറവം ബസ് നിറുത്തലാക്കിയതിൽ വ്യാപക പ്രേതിഷേധം .
കൂരാച്ചുണ്ട്: പിറവത്ത് നിന്ന് ചകിട്ട പാറക്ക് ഉണ്ടായിരുന്ന ദിർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസ് നിറുത്തലാക്കിയതിൽ വ്യാപക പ്രതിഷേധം. മലയോര മേഖലയിലെ യാത്രകാർക്ക് വളരെയേറെ ഉപകാരപ്രദമായിരുന്ന ഈ കെസ് ആർ ടി സി ബസ് രാത്രി 10 മണിക്ക് ശേഷം കൂരാച്ചുണ്ട്, ചകിട്ട പാറ തുടങ്ങിയ തുടങ്ങിയ മലയോര മേഖലയിലെ ജനങ്ങൾക്കുള്ള അവസാന ആശ്രയമായിരുന്നു.അതു പോലെ പുലർച്ചെ കോഴികോടേക്കും ,ദീർഘദൂര യാത്ര ചെയ്യുന്ന യാത്രക്കാർക്കും, നിത്യരോഗികൾക്ക് മെഡിക്കൽ കോളേജിലേക്കും എല്ലാം പോകാൻ ഗുണകരമായ ബസ് നിറുത്തലാക്കിയതിൻ്റെ പിന്നിൽ രാഷ്ട്രിയ ഗൂഡാലോചന ഉണ്ടന്നാണ് മലയോര മേഖലയിലെ യാത്രക്കാരുടെ ആക്ഷേപം. മലയോര മേഖലയിലെ ദീർഘദൂര ബസുകൾ ഒന്നൊന്നായി നിറുത്തലാക്കുന്നതിൽ കടുത്ത അസംതൃപ്തിയിലാണ് നാട്ടുകാർ, സ്ഥലം MLA യെ കണ്ട് നിവേദനം നൽകാനാണ്, ബസ് പാസ്ഞ്ചേഴ്സ് അസോസിയേഷൻ്റെ തിരുമാനം. ചകിട്ട പാറക്ക് രാത്രി വരുന്ന ട്രിപ്പ് നിലവിൽ കോഴിക്കോട് വരെ വന്ന് രാത്രി തന്നെ പിറവത്തേക്ക് തിരിച്ചു പോവുകയാണ്.
