Trending

ആകാംക്ഷയുടെ ഒരുദിനംകൂടി, നാളെ വോട്ടെണ്ണല്‍; ആദ്യം എണ്ണുന്നത് ഈ വോട്ടുകള്‍





തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാന്‍ നെഞ്ചിടിപ്പോടെ കാത്തിരിപ്പ്. രണ്ടുഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ എല്ലാഫലവും അറിയാനാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. എണ്ണിത്തുടങ്ങി അരമണിക്കൂര്‍ കഴിയുമ്പോള്‍ത്തന്നെ ആദ്യ ഫലസൂചനകള്‍ അറിയാം.

ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: തിരുവനന്തപുരം-16, കൊല്ലം-16, പത്തനംതിട്ട-12, ആലപ്പുഴ-18, കോട്ടയം-17, ഇടുക്കി-10, എറണാകുളം-28, തൃശ്ശൂര്‍-24, പാലക്കാട്-20, മലപ്പുറം-27, കോഴിക്കോട്-20, വയനാട്-7,കണ്ണൂര്‍-20, കാസര്‍കോട്-9, ആകെ-244.

വോട്ടെണ്ണല്‍ ഇങ്ങനെ

ആദ്യം വരണാധികാരിയുടെ ടേബിളില്‍ തപാല്‍ബാലറ്റ് എണ്ണിത്തുടങ്ങും. തുടര്‍ന്ന് ഇവിഎമ്മിലെ വോട്ടുകളും. കണ്‍ട്രോള്‍ യൂണിറ്റില്‍നിന്ന് ആദ്യം ഗ്രാമപ്പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വോട്ടുനിലയും തുടര്‍ന്ന് ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും വോട്ടുവിവരം കിട്ടും. ഒരുവാര്‍ഡിലെ തപാല്‍ ബാലറ്റുകളും ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് ഫലപ്രഖ്യാപനം നടത്തും.


Post a Comment

Previous Post Next Post