Trending

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം




കൂരാച്ചുണ്ട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധ സിഗ്നേചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് ഷാജു കാരക്കട ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, അഭിനവ് ബാവോസ്, ഷിബിൻ പാവത്തികുന്നേൽ, ജിജോ ജോസഫ്, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post