പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ....
*1-വോട്ടർ ഐഡി കാർഡ്*
*2-ആധാർ കാർഡ്*
*3-പാൻ കാർഡ്*
*4-ഡ്രൈവിംഗ് ലൈസൻസ്*
*5-ഫോട്ടോ പതിച്ച SSLC ബുക്ക്*
*6-പാസ്പോർട്ട്*
*7-ദേശാൽകൃത ബാങ്കിന്റെ ഫോട്ടോ പതിച്ച 6മാസം മുമ്പ് ലഭിച്ചിട്ടുള്ള പാസ്ബുക്ക്* എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം.
ബൂത്തിൽ 3 ബാലറ്റ് യൂണിറ്റുകളാണുള്ളത്.
*ആദ്യം വെള്ള ബാലറ്റു പതിപ്പിച്ചിട്ടുള്ള യൂണിറ്റ് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥിക്കുള്ള വോട്ട്*
ആണ് ചെയ്യേണ്ടത്.
*രണ്ടാമത് പിങ്ക് നിറത്തിലുള്ള ബാലറ്റ് പതിപ്പിച്ചിട്ടുള്ള യൂണിറ്റിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിക്കു വോട്ട്* ചെയ്യണം
*മൂന്നാമത് ഇളം നീല നിറത്തിലുള്ള ബാലറ്റ് പതിച്ചിട്ടുള്ള യൂണിറ്റിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്കുള്ള വോട്ട്* ചെയ്യണം.
നമ്മൾ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്കു നേരെയുള്ള ബട്ടനിൽ വിരൽ അമർത്തി വോട്ട് ചെയ്യണം. അപ്പോൾ *നമ്മുടെ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെ ഒരു ചുവന്ന ലൈറ്റ് തെളിയുന്നതും ചെറിയ ബീപ് ശബ്ദം കേൾക്കുന്നതുമാണ്.*
ഇത് പോലെ
*രണ്ടാമതായി ബ്ലോക്ക് സ്ഥാനാർത്ഥിക്കും*
*മൂന്നാമത് ജില്ലാ സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യണം.*
*3 വോട്ട് ചെയ്തുകഴിയുമ്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേൾക്കും.*
ഇതോടെ നമ്മുടെ 3 വോട്ടും വേണ്ട പോലെ ചെയ്തു എന്ന് ഉറപ്പിക്കാം.
Tags:
latest