കർണാടകത്തിൽനിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക നികുതി ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചു.
ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ ഇളവ് നൽകിയതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ദസറകാലത്ത് മൈസൂരുവിലേക്ക് വരുന്ന കേരളത്തിൽ നിന്നും വരുന്ന ടാക്സി വാഹനങ്ങള്‍ക്ക് ഇളവ് നൽകിയതിനു സമാനമായ മാതൃക കേരളവും നടപ്പാക്കണമെന്നാണ് ആവശ്യം
Tags:
latest