കൂരാച്ചുണ്ട്: തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം അഥവാ സ്പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്.ഐ.ആർ) സംബന്ധിച്ച പ്രദേശവാസികൾക്കുള്ള സംശയങ്ങളും ആകുലതകളും ദൂരീകരിക്കുവാനായി കൂരാച്ചുണ്ട് പഞ്ചായത്ത് യൂത്ത് ലീഗ് / എം എസ് എഫ് കമ്മിറ്റി ഹെല്പ് ഡെസ്ക് ആരംഭിക്കുന്നു. 2002 വോട്ടർ ലിസ്റ്റിൽ പേരുള്ളവർക്ക് അവരുടെ ബൂത്ത് നമ്പറും ക്രമനംബറും ലഭ്യമാക്കുവാനും ലിസ്റ്റിൽ പേരില്ലാത്തവർക്ക് അവരുടെ ബന്ധുക്കളുടെ വിശദശാംശങ്ങൾ ലഭ്യമാക്കുവാനും ഹെല്പ് ഡസ്ക് വഴി സാധിക്കുന്നതായിരിക്കും.
ബി എൽ ഓമാർ നൽകിയ ഫോം പൂരിപ്പിച്ച് നൽകുന്നതുമാണു.
കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ 14/11/2025 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഹെല്പ് ഡെസ്ക് രാവിലെ 09 മണി മുതൽ വൈകിട്ട് 05 മണി വരെ പ്രവർത്തിക്കുന്നതാണ്.
നമ്മുടെ നാട്ടുകാരിൽ ആവശ്യമുള്ളവർ എല്ലാവരും തന്നെ ഈ അവസരവും ഫ്രീ സർവീസും ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി ഉണർത്തുന്നു.
:- ഹെൽപ് ഡസ്കിന്റെ സഹായം ആവശ്യപ്പെട്ട് വരുന്നവർ അപേക്ഷാ ഫോമും വോട്ടർ ഐഡിയും കൊണ്ട് വരേണ്ടതാണു.
MOB: 9048236093
WhatsApp: 8075236093
