കൂരാച്ചുണ്ട്: പിറവം - ചകിട്ട പാറ റൂട്ടിൽ ഓടുന്ന KSRTC ബസിലെ ജീവനക്കാരെ ചെമ്പ്ര അങ്ങാടിയിൽ വെച്ച് ചെമ്പ്ര സ്വദേശിയായ അമ്പാടി സുരേഷ് എന്ന വ്യക്തി ആക്രമിച്ചു പരിക്കേൽപ്പിച്ചു. ജിവനക്കാർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്. ആക്രമണത്തിനുള്ള കാരണമെന്തെന്ന് അറിയില്ല. പ്രതിയെ പെരുവെണ്ണാമൂഴി പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.മലയോര മേഖലയിലെ യാത്രക്കാർക്ക് ഒരു പാട് ഗുണകരമായ ബസ് സർവിസ് നിറുത്തലാക്കാൻ ചില സ്വകാര്യ ടാക്സി തൊഴിലാളികളുടെ ഗൂഡാലോചനയാണെന്നാണ് ബസിലെ സ്ഥിരം യാത്രക്കാരുടെ പരാതി. അക്രമകാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും, ജിവനകാർക്കും, ബസിനും നേരെയുള്ള നിരന്തര ആക്രമണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സർവിസ് നിറുത്തലാക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നും ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപെട്ടു.
ചകിട്ട പാറ - കൂരാച്ചുണ്ട് - പിറവം ബസ് ജീവനക്കാരെ ഇന്നലെ രാത്രിയിൽ ചെമ്പ്രയിൽ വെച്ച് സാമൂഹിക വിരുദ്ധർ ആക്രമിച്ചു.
byNews desk
•
0
