Trending

പൊറാളി കുരിശു പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ സമാപിച്ചു.




                                   കൂരാച്ചുണ്ട് : ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള പൊറാളി സെൻ്റ് ഗ്രിഗോറിയോസ് കുരിശുപള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ സമാപിച്ചു. കുർബാന, വചന സന്ദേശം, പ്രദക്ഷിണം, മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച വിളമ്പ്, ഉൽപന്ന ലേലം, ആകാശവിസ്മയം എന്നിവ നടന്നു. ഫാ. അനൂപ് അലക്സാണ്ടർ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജേക്കബ് കുര്യൻ ചായ നാനിയ്ക്കൽ കോറെപ്പിസ്കോപ്പ, ചാത്തമംഗലം മൗണ്ട് ഹെർ മോൻ അരമന മാനേജർ ഫാ. സിബി തോമസ് കട്ടയ്ക്കൽ, മലബാർ ഭദ്രാസന വൈദിക സംഘം സെക്രട്ടറി ഫാ. കെ.എ. അലക്സാണ്ടർ കരിമ്പനക്കുഴി, വികാരി ഫാ. ജോമി ജോർജ്, ഫാ എൽദോ എന്നിവർ വിവിധ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ട്രസ്റ്റി സജി ചേലാപറമ്പത്ത് സെക്രട്ടറി ജിസോ മാത്യു കാഞ്ഞിരത്തുംകുഴിയിൽ എന്നിവർ നേത്യത്വം നൽകി.

Post a Comment

Previous Post Next Post