Trending

3 തവണ മെംബറായവർക്ക് നിയന്ത്രണം ഏർപ്പെടുത്തി മുസ്‌ലിം ലീഗ് സർക്കുലർ ഇറക്കിയിരുന്നു





കുരാച്ചുണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാ നം വനിത സംവരണമായതോടെ യുഡിഎഫിൽ സ്‌ഥാനാർഥി നിർ ണയ ചർച്ചകൾ സജീവമായി. കഴിഞ്ഞ തവണ 13 വാർഡായിരുന്നത് ഇത്തവണ 14 ആയി.

കോൺഗ്രസ് സീറ്റിലും മുസ് ലിം ലീഗ് 4 സീറ്റിലും മത്സരിക്കാ നാണ് ധാരണയായത്. 10, 11, 12, 13 വാർഡുകളാണ് ലീഗിന് നൽ കുന്നത്. 13-ാം വാർഡിൽ കഴിഞ്ഞ 32 വർഷമായി പഞ്ചായത്ത് മെം ബറായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് മത്സരി ക്കാൻ സന്നദ്ധത അറിയിച്ചതോ ടെ മുസ്‌ലിം ലീഗ് നേതൃത്വം വെട്ടിലായി.

3 തവണ മെംബറായവർ സ്ഥാനാർഥിയാകാൻ നിയന്ത്രണം ഏർപ്പെടുത്തി പാർട്ടി സർക്കുല ക്കിയിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ വിവിധ യോഗങ്ങൾ 3 ദിവസത്തിനുള്ളിൽ ചേരും. അതേ സമയം യൂത്ത് ലീഗ് 13-ാം വാർഡ് സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിച്ചതായി അറിയു ന്നു.

കോൺഗ്രസിന്റെ സ്ഥാനാർഥി കളെ വിവിധ വാർഡ് കമ്മിറ്റിക ളിൽ വോട്ടെടുപ്പ് നടത്തിയും കമ്മിറ്റി അംഗങ്ങളോടു അഭിപ്രാ യം ചോദിച്ചുമാണു നിശ്ചയിക്കുന്നത്.

 കല്ലാനോട് 9-ാം വാർഡിൽ കമ്മിറ്റി തീരുമാനിച്ച സ്ഥാനാർ ഥിയും വർഷങ്ങളായി കോൺഗ്ര സ് പാർട്ടിക്ക് വേണ്ടി പ്രവർത്തി ക്കുന്ന പ്രാദേശിക നേതാവും വീ ടുകൾ കയറി പ്രചാരണം ആരംഭി ച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാർ ഥിയും ഈ വാർഡിൽ രംഗത്തിറങ്ങുമെന്നു സൂചനയുണ്ട്.

ഡിസിസി പ്രസിഡന്റ് ഒക്ടോ ബർ 21ന് മണ്ഡലം കോൺഗ്രസ് : കമ്മിറ്റി ഭാരവാഹികളുടെ പട്ടിക വിപുലപ്പെടുത്തി മണ്ഡലം കമ്മി റ്റി പ്രസിഡന്റിനു കത്ത് നൽകി യിട്ടും ഈ പട്ടികയിലെ ഔദ്യോ ഗിക ഭാരവാഹികളെ വിളിച്ചുകൂട്ടി : മണ്ഡലം കമ്മിറ്റി യോഗം ഇതുവ രെ ചേർന്നിട്ടില്ല. മുൻപുണ്ടായിരു: ന്ന മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ വാർഡുകളിൽ

സ്ഥാനാർഥി നിർണയം പൂർത്തി യാകുന്ന ഘട്ടത്തിലാണു പുതിയ ഭാരവാഹി ലിസ്‌റ്റ് വന്നത്. ഇത് മണ്ഡലം കമ്മിറ്റി അംഗീകരിക്കാ ത്തതിൽ ഒരു വിഭാഗം കോൺഗ്ര സ് നേതാക്കൾ പാർട്ടി പ്രവർത്ത നങ്ങളിൽ നിന്നു വിട്ടു നിൽക്കു ന്നതും പ്രശ്നമാകുന്നുണ്ട്.

പാർട്ടിയിൽ നിന്നു പുറത്താ ക്കിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട, മുൻ മണ്ഡ ലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ എന്നിവരുടെ നേതൃത്വ ത്തിൽ ഒരു വിഭാഗം യോഗം ചേർ ന്ന് 2 ദിവസത്തിനകം തിരഞ്ഞെ ടുപ്പിലെ നിലപാട് പ്രഖ്യാപിക്കു മെന്ന് അറിയിച്ചു. കേരള കോൺ ഗ്രസ് 2 സീറ്റ് ആവശ്യപ്പെട്ടെങ്കി ലും ഒരു സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണു സാധ്യത


കടപ്പാട് : ജോബി മനോരമ 

Post a Comment

Previous Post Next Post