ഓൺമനോരമ സംഘടിപ്പിക്കുന്ന റീൽഓൺ വിഡിയോ മത്സരത്തിന്റെ രണ്ടാം സീസൺ ആരംഭിക്കുന്നു. കോളജ് വിദ്യാർഥികൾക്കാണ് മത്സരം. ആകെ 47,000 രൂപയാണ് വിജയികൾക്കു ലഭിക്കുക. ‘അയ്യോ എഐ’ എന്നതാണ് ഈ വർഷത്തെ വിഷയം. നിർമിത ബുദ്ധി നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരുന്ന രസകരവും പ്രവചനാതീതവും അൽപം കുഴപ്പംപിടിച്ച വഴികളെക്കുറിച്ചുമാണ് ഇതിൽ പറയേണ്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള റീൽ ഇംഗ്ലിഷിലോ മലയാളത്തിലോ സൃഷ്ടിക്കാം.
ഒന്നാം സമ്മാനം – ₹20,000, രണ്ടാം സമ്മാനം – ₹10,000, മൂന്നാം സമ്മാനം – ₹7,000. രണ്ട് ജനപ്രിയ അവാർഡുകൾക്ക് ₹5,000 വീതം. ഡിസംബർ 10 ആണ് അവസാന തീയതി. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: www.onmanorama.com/reelon
Tags:
latest