കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കല്ലാനോട് ഹയർ സെക്കൻ്ററി സ്കുൾ പ്രിൻസിപ്പാൾ സജിKകരോട്ട് സ്വാഗതം ആശംസിച്ച ചടങ്ങിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത കായിക മേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് okഅമ്മദ് ഉത്ഘാടന കർമ്മം നിർവഹിച്ചു.കല്ലാനോട് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഫാ.ജിനോ ചുണ്ടയിൽ മുഖ്യാഥിതി ആയിരുന്നു. പേരാമ്പ ഉപജില്ല AEO പ്രമോദ് KV മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ സിമിലി ബിജു. അരുൺ ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.വി.കെഹസീന, പി.ടി.എ പ്രസിഡണ്ടുമാരായ ഷാജി വലിയ വിട്ടിൽ, ഷാജു നരിപ്പാറ എന്നിവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു.കല്ലാനോട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജു കെ.സി നന്ദി പ്രകാശിപ്പിച്ചു.
