കായികാധ്യാപകർ പ്രതിഷേധിച്ചു
കല്ലാനോട് വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കായിക മേളയിൽ കായിക വിദ്യാഭ്യസ മേഖലകളിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ഉപജില്ലയിലെ കായികാധ്യാപർ പ്രതിഷേധിച്ചു.കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കായികക്ഷമത ഉറപ്പു വരുത്തുന്നതിനും അറിവും ആരോഗ്യവും ആനന്ദവുമുള്ള സമൂഹം സൃഷ്ടിക്കുന്നതിനും ആരംഭിച്ച ആരോഗ്യ കായിക വിദ്യാഭ്യാസം കായികാധ്യപകർ തൊഴിൽ മേഖലയിലും ഏറെ പ്രതിസന്ധികൾ നേരിടുകയാണ്.ഇത് പരിഹരിക്കുന്നതിന് മുഴുവൻ വിദ്യാലയങ്ങളിൽ കായികാധ്യാപകരെ നിയമിക്കുക.യു.പി, എച്ച്.എസ് തസ്തിക നിർണ്ണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക. തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഇതിൻ്റെ ഭാഗമായി. പി.സി ദിലീപ് കുമാർ, US രതീഷ്, സിനി, വിനീത, നോബിൾ കുരിയാക്കോസ്, റൈനീഷ് കാരയാട്, ഷാബിദ്, മസൂദ്, ആഷ് ഖ്, അമൽ എന്നിവർ സംസാരിച്ചു
