ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാലിക്കറ്റ് സര്‍വകലാശാല ജില്ലാ നാഷനല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ എട്ടിന് രാവിലെ 9.30ന് ജെഡിടി ഇസ്‌ലാം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഒരു കോളേജില്‍നിന്ന് രണ്ടുപേര്‍ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുത്തവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. താല്‍പര്യമുള്ള ടീമുകള്‍ 7592903959 എന്ന വാട്ട്സാപ്പ് നമ്പറിലോ https://forms.gle/fnEMKyud566WedTd7 ഗൂഗ്ള്‍ ഫോം വഴിയോ ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
Tags:
latest