കക്കയം : കക്കയം-കരിയാ ത്തുംപാറ റോഡിൽ പാതയോരത്തെ കാട് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടഭീഷ ണിയാകുന്നു.
മുപ്പതാംമൈൽ മേഖല യിലാണ് കാട് റോഡിലേക്ക് വളർന്നത് കാരണം എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതാണ് പ്രധാന പ്രശ്നം.
പൊതുമരാമത്തിന്റെ അധീ നതയിലുള്ള റോഡരികിലെ കാട് കരാറുകാരൻ യഥാസമ യം വെട്ടിമാറ്റാത്തതാണ് കാട് വളരാൻ കാരണം. കക്കയം വി നോദസഞ്ചാരകേന്ദ്രം സന്ദർ ശിക്കുന്നതിന് ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന പ്ര ധാന റോഡാണിത്.
പാതയോ രത്തെ കാടുവളരുന്നത് വന്യ മൃഗശല്യത്തിനും കാരണമാകുന്നുണ്ട്.
കഴിഞ്ഞമാസം ഈ മേഖല യിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് യാത്രികന് പരിക്കേറ്റി രുന്നു. പാതയോരത്തെ
കാട് വെട്ടിമാറ്റാൻ അധികൃതർ നട പടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
നിസാം കക്കയം.