കൂരാച്ചുണ്ട് .: ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള പൊറാളി സെൻ്റ് ഗ്രീഗോറിയോസ് കുരിശുപള്ളിയിൽ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളിനു തുടക്കമായി. ഫാ.ജേക്കബ് കുര്യൻ ചായനാനിക്കൽ കോറെപ്പിസ്കോപ്പ കൊടിയേറ്റ് നിർവഹിച്ചു. വികാരി ഫാ. ജോമി ജോർജ് സഹകാർമികത്വം വഹിച്ചു. കുർബാന, വചനസന്ദേശം എന്നിവ നടത്തി.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കുരിശുപള്ളിയിൽ ഭജന, ധ്യാനം എന്നിവ നടക്കും. 31 ന് വൈകിട്ട് 6 ന് സന്ധ്യാനമസ്‌കാരം, പ്രസംഗം - ഫാ.സിബി തോമസ് കട്ടയ്ക്കൽ, ആനപ്പാറ കുരിശ്ശടിയിലേക്ക് പ്രദക്ഷിണം, ആശീർവാദം, ആകാശവിസ്‌മയം, വാദ്യമേളം, നേർച്ച വിളമ്പ്.
നവംബർ 1 ന് രാവിലെ 8 ന് കുർബാന, പെരുന്നാൾ സന്ദേശം - ഫാ.അനൂപ് അലക്സാണ്ടർ, അങ്കണവാടി കുരിശ്ശടിയിലേക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ്, ഉൽപന്ന ലേലം, കൊടിയിറക്കോടെ ചടങ്ങുകൾ സമാപിക്കും.
