Trending

വലിയ ശബ്ദമുണ്ടായി, കരച്ചിലും കേൾക്കാമായിരുന്നു; ചേച്ചി മണ്ണിനടിയിൽ കിടക്കുമ്പോൾ ഓടാൻ തോന്നിയില്ല, പിന്നെ വഴിയടഞ്ഞു



അടിമാലി∙ കൊച്ചി –ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുത്ത അടിമാലി കൂമ്പൻപാറയിലാണ് മണ്ണിടിഞ്ഞ് നാട്ടുകാരനായ ബിജു മരിച്ചത്. പാതയ്ക്ക് മണ്ണെടുത്തതാണ് ദുരന്തത്തിനു കാരണമെന്ന് നാട്ടുകാർ പറയുന്നു.

മണ്ണ് ഇടിയുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷണം കഴിക്കാനായി അയൽപക്കത്തെ ബന്ധുവീട്ടിൽനിന്ന് ബിജുവും സന്ധ്യയും സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് മണ്ണിടിഞ്ഞത്


6 മണിക്കൂറിനുശേഷമാണ് ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത്. സന്ധ്യയെ പുറത്തെടുത്തത് 5 മണിക്കൂറിനുശേഷവും. സന്ധ്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൾ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിനിയാണ്. മകൻ ഒരു വർഷം മുൻപ് കാൻസർ ബാധിച്ചു മരിച്ചു.

Post a Comment

Previous Post Next Post