തളിപ്പറമ്പ്∙ പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ (കുഞ്ഞിമോൻ –60) വധിച്ച കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് കോടതി. നാളെ ശിക്ഷ വിധിക്കും. കുറ്റക്കാരിയാണെന്നു കണ്ടെത്തിയതോടെ പ്രതിയെ വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.
എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ തെറ്റ് ചെയ്തിട്ടില്ലെന്നും നിത്യരോഗിയാണെന്നും റോസമ്മ പറഞ്ഞു. ക്രൂരമായ കൊലപാതകമാണെന്നും പ്രതി ദയ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് റോസമ്മ കുറ്റക്കാരിയെന്ന് വിധിച്ചത്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി പ്രവർത്തനം ആരംഭിച്ചതിനു ശേഷം വിധി പറയുന്ന ആദ്യത്തെ കൊലപാതകക്കേസാണിത്.
Tags:
latest
