ഫ്രഷ് കട്ട് മാലിന്യ സംസ്കരണത്തിന്റെ ഇരകളായ ആളുകൾ വർഷങ്ങളോളമായി അനുഭവിക്കുന്ന ദുരിതം ഗൗരവതരമാണ് .
സമരസമിതിയുടെ നേതൃത്വത്തിൽ ദുരന്തബാധിതർ വർഷങ്ങളോളമായി
നടത്തുന്ന സമരത്തെ ഗൗനിക്കാതെ സമരത്തെ അടിച്ചമർത്താൻ പോലീസും ഭരണകൂടവും നടത്തിയ ശ്രമമാണ് എല്ലാ അനിഷ്ട സംഭവങ്ങൾക്കും കാരണം.
മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുണ്ടാകുന്ന ദുർഗന്ധവും ,ഇരുതുള്ളി പുഴയിലെ ജലമലിനീകരണവും കാരണം ഓമശ്ശേരി ,താമരശ്ശേരി, കോടഞ്ചേരി, കട്ടിപ്പാറ, പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതം അനുഭവിക്കുകയാണ്.
ഈ അടിസ്ഥാന പ്രശ്നം പരിഹരിക്കാതെ സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ആണ് സംഘർഷത്തിന്റെ പ്രധാന കാരണം .
സമരം നടക്കുന്നിടത്തേക്ക് ഫ്രഷ് കട്ടിൻ്റെ മാലിന്യം വഹിച്ചുകൊണ്ടുള്ള വാഹനം കടത്തി വിടാനുള്ള പോലീസിന്റെ അകമ്പടി തികച്ചും ബാലിശമാണ് .
ദുരിതബാധിതരായ ഇരകൾക്കൊപ്പം നിൽക്കേണ്ട പോലീസും , ഭരണകൂടവും
എല്ലാ അനിഷ്ട സംഭവങ്ങളും
ക്ഷണിച്ചു വരുത്തുകയായിരുന്നു എന്നുവേണം കരുതാൻ .
സമരത്തിനിടയിൽ ഉണ്ടായ എല്ലാ അനിഷ്ട സംഭവങ്ങളും സമരസമിതിയുടെ തലയിൽ കെട്ടിവയ്ക്കാതെ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ
എന്നതിനെ സംബന്ധിച്ച്
സമഗ്രമായ അന്വേഷണം വേണം.
ബിജെപി റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി,
ജില്ലാ ഉപാധ്യക്ഷൻ ഷാൻ കട്ടിപ്പാറ , ബിജെപി താമരശ്ശേരി മണ്ഡലം പ്രസിഡൻറ് ശ്രീവല്ലി ഗണേഷ് , സംസ്ഥാന കൗൺസിൽ അംഗങ്ങളായ വത്സൻ
മേടോത്ത്, ഷാൻ കരിഞ്ചോല , കെ .പി . സുധീഷ്, എൻ പി വിജയൻ ,അഖിലേഷ് മാളശ്ശേരി എന്നിവർ
പ്രദേശത്ത് സന്ദർശനം നടത്തി.
Tags:
latest