Trending

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ ഇടിച്ച് പുള്ളിപ്പുലി ചത്തു



ഉഡുപ്പി∙ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ ഇടിച്ച് പുള്ളിപ്പുലി ചത്തു. ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. ഉഡുപ്പി ബ്രഹ്മവാറിലെ നൽക്കൂർ സ്വദേശി ഭാസ്കർ ഷെട്ടിയുടെ ബൈക്കിന് മുന്നിലേക്കാണ് പുള്ളിപ്പുലി പാഞ്ഞടുത്തത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. പുള്ളിപ്പുലി ഓടി റോഡിലേക്ക് കയറിയതും ഭാസ്കറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

തലയുടെ ഭാഗത്ത് പരുക്കേറ്റ പുലി നിലത്ത് വീഴുകയും ബൈക്ക് നിയന്ത്രിക്കാനാകാതെ ഭാസ്കർ റോ‍ഡിലേക്ക് മറിഞ്ഞ് വീഴുകയും ചെയ്തു.ഇടിയുടെ ആഘാതത്തിൽ പുള്ളിപ്പുലി സംഭവസ്ഥലത്ത് തന്നെ ചത്തു. പരുക്കേറ്റ ഭാസ്‌കർ ഷെട്ടിയെ നാട്ടുകാർ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റി. ഹെബ്രി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post