Trending

സേവന ദിനം ആചരിച്ചു





കൂരാച്ചുണ്ട്: ഒക്ടോബർ രണ്ട് സേവന ദിനാചരണത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് കൂരാച്ചുണ്ട് സർക്കിളിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.കാട് മൂടി കിടന്ന ഗവണ്മെന്റ് ആയുർവേദ - ഹോമിയോ ഡിസ്‌പെൻസറികളുടെ പരിസരങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളിൽ നേതാക്കളും പ്രവർത്തകരും പങ്കാളികളായി. പി കെ യൂസുഫ് മുസ്‌ലിയാർ, മൊയ്തു താഴത്തില്ലത്ത്, അജ്‌നാസ് സഅദി, മൊയ്തു ഓടക്കയ്യിൽ, ഹംസ തട്ടുംപുറം, നൗഷാദ് മുസ്‌ലിയാർ, ഇസ്മാഈൽ വടക്കേവീട്ടിൽ, നൗഷാദ് കുന്നുംപുറം, ലത്തീഫ് തെക്കേടത്ത്, അഷ്റഫ് താഴത്തില്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post