Trending

മിനി സജിക്കും ശ്രീജ ബാലനും ബി എസ് എസ് ന്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ്



ഡോ .സി ആർ സോമൻ തുടങ്ങിവച്ച
ഹെൽത്ത് ആക്ഷൻ ബെ പീപ്പിൾ എന്ന സംഘടനയും കുടുംബശ്രീ ജില്ലാമിഷനും ചേർന്ന് നടപ്പിലാക്കിയതാണ് സാന്ത്വനം. ഈ സംഘടനയിൽ പതിനെട്ട് വർഷമായി മിനി സജി, ശ്രീജ ബാലൻ പുതിയ ബസ്റ്റാൻഡിൽ പ്രഷർ ഷുഗർ കൊളസ്ട്രോൾ ഹൈറ്റ് വെയിറ്റ് ബോഡിമാസിന്റെക്സ്സ് തുടങ്ങിയവ കുറഞ്ഞ നിരക്കിൽ .പരിശോധന നടത്തിവരുന്നു. ബസ്റ്റാന്റിലും പരിസരത്തുമായി പലവിധ ആരോഗ്യ പ്രശനങ്ങളാൽ തളർന്നു വീഴുന്നവർക്ക് പ്രാഥമിക സഹായം നൽകാൻ ഓടിയെത്തുകയും ജീവൻ രക്ഷപെടുത്താനും സാധിച്ചിട്ടുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സാന്ത്വനം പ്രവർത്തകരാ യ ഇവർ രാവിലെ ആവശ്യപ്പെടുന്ന വീടുകളിൽ സേവനം നൽകിയതിന് ശേഷമാണ് മിനി സജി കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ഒൻപത് മണി മുതൽ നാല് മണി വരെ ലാബ് പ്രവർത്തനം നടത്തുന്നത്.
കോഴിക്കോട് മൊഫ്യൂഷൽ 
ബസ്റ്റാന്റിൽ വെച്ച് നടന്ന പരിപാടിയിൽ കോപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശ്രീജിത്ത് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഊരാളുങ്കൽ സീനിയർ മാനേജറും ബി എസ് എസ് പ്രവർത്തകനുമായ ശ്രീ അനിൽ മൊമന്റോ നൽകുകയും ചെയ്തു. കസബ പോലിസ് ശ്രീ വിജീഷ് ശ്രീ നാരയണൻ , ശ്രീ കോയക്ക എന്നിവർ ആശംസകളും പറഞ്ഞു. മിനി സജി സ്വാഗതവും ശ്രീജ ബാലൻ നന്ദിയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നിരവധി അംഗീകാരങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ബി എസ് എസ് നൽകിയ ഈ അവാർഡ് ജീവിത വഴികളിൽ പ്രവർത്തന മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഞങ്ങളെ പ്രാപ്തരാക്കുന്നു എന്നും അവർ പറഞ്ഞു.

Post a Comment

Previous Post Next Post