Trending

ഭക്ഷണ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തി, കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട, പിടിച്ചെടുത്തത് 3.98 കോടിരൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

കോഴിക്കോട് ∙ കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തില്‍ വൻ കഞ്ചാവ് വേട്ട. എയർ ഇന്റലിജൻസ് യൂണിറ്റിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ 3:20 ന് ബാങ്കോക്കിൽ നിന്ന് മസ്കറ്റ് വഴി സലാം എയർ വിമാനത്തിൽ എത്തിയ രാഹുൽ രാജ് എന്നയാളിൽ നിന്ന് 3.980 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവിന് രാജ്യാന്തര വിപണിയിൽ 3.98 കോടിയോളം രൂപ വിലവരും.

ബ്രാൻഡഡ് ഭക്ഷണ പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എയർ ഇന്റലിജൻസ് യൂണിറ്റ് ഇൻസ്പെക്ടർമാരായ അനുജ് കുമാർ റാവത്ത്, പി.എസ്. അഭയ് എന്നിവരാണ് നടപടിക്ക് നേതൃത്വം നൽകിയത്. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം പിടിയിലായ രാഹുൽ രാജിന്റെ അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.


Post a Comment

Previous Post Next Post