കൂരാച്ചുണ്ട് .. കൂരാച്ചുണ്ട് അങ്ങാടിയിൽ തെരുവു നായ ശല്യം അതിവ രൂക്ഷം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഒന്നിലധികം ആളുകളെയാണ് തെരുവ് നായകൾ കടിച്ചത്. ഇന്ന് ഉച്ചക്ക് കൂരാച്ചുണ്ട് ബസ് സ്റ്റാൻഡിന് സമീപം കച്ചവടം ചെയ്യുന്ന വ്യാപാരിയെയും തെരുവ് നായ കടിച്ചു അതിവഗുരുതര പരിക്കേറ്റ വ്യാപാരി മെഡിക്കൽ കോളേജിൽ ചിക്തസയിലാണ്.' ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരികളും, ഓട്ടോറിക്ഷ തൊഴിലാളികളും, സ്കൂൾ വിദ്യാർത്ഥികളും, മറ്റ് ആവശ്യങ്ങൾക്കായിട്ട് എത്തുന്ന യാത്രക്കാരും, കാൽനടയാത്രക്കാര്യം എല്ലാം ഭയാശങ്കയോടെയാണ് ഒരോ ദിവസവും ഇതിലേ കടന്നു പോവുന്നത്
.ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന ഒട്ടനവധി യാത്രക്കാർ പല സമയത്തും ഇവരുടെ ആക്രമണത്തിന് വിധേയരാകുന്നു.
തെരുവ് നായ്ക്കളെ എത്രയും പെട്ടന്ന് ഷെൽട്ടറുകളിലേക്ക് മാറ്റാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്നും,
പൊതുജനങ്ങളുടെയും, അങ്ങാടിയിലെ വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ ,സ്കൂൾ കുട്ടികളുടെയും മറ്റും സുരക്ഷ ഉറപ്പാക്കാൻ പഞ്ചായത്ത് സത്വര നടപടികൾ സ്വീകരിക്കണമെന്നും കൂരാച്ചുണ്ട് വ്യാപാരി വ്യവസായ ഏകോപന സമിതി ആവശ്യപെട്ടു.