Trending

യു.പി.ഐ പണമിടപാടുകള്‍ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍, നിയമങ്ങള്‍ ഇവയാണ്



രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റല്‍ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസില്‍ (യു.പി.ഐ) ഇന്നുമുതല്‍ മാറ്റങ്ങള്‍ വരുന്നു. ഇന്‍ഷുറന്‍സ്, നിക്ഷേപം, ക്രഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തുടങ്ങി ഉയര്‍ന്ന മൂല്യമുള്ള പണമിടപാടുകള്‍ക്ക് പുതിയ പരിധികള്‍ നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കൊണ്ടുവന്നിരിക്കുകയാണ്. പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് എന്‍.പി.സി.ഐയുടെ നടപടി.

വ്യക്തികള്‍ വ്യാപാരികള്‍ക്ക് പണമയക്കുമ്പോള്‍; വെരിഫൈഡ് ആയതും പ്രത്യേക കാറ്റഗറിയില്‍പ്പെട്ടതുമായ വ്യാപാരികള്‍ക്ക് ഒരു ഇടപാടില്‍ അഞ്ച് ലക്ഷം രൂപവരെ നല്‍കാന്‍ കഴിയും.

ശ്രദ്ധിക്കേണ്ടത്: മുകളില്‍ പറഞ്ഞ പരിധികള്‍ വെരിഫൈഡ് ആയ, പ്രത്യേക കാറ്റഗറിയില്‍പ്പെട്ട വ്യാപാരികള്‍ക്ക് മാത്രമാണ് ബാധകമാകുന്നത്. അതായത് എല്ലാ വ്യാപാരികള്‍ക്കും ബാധകമാകില്ല.

ചില പ്രത്യേക വിഭാഗങ്ങളിലുള്ള മാറ്റങ്ങള്‍ ഇങ്ങനെ:

ഓഹരി, മൂലധന നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പേയ്‌മെന്റ് എന്നിവയ്ക്ക് ഒറ്റത്തവണ ഇനി യു.പി.ഐ വഴി 5 ലക്ഷം രൂപവരെ അയക്കാം. നിലവിലെ പരിധി 2 ലക്ഷം രൂപയായിരുന്നു. ഒരുദിവസം പരമാവധി അയക്കാനാവുക 10 ലക്ഷം രൂപ.

നികുതി, ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ് പേയ്‌മെന്റ് പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തി. നേരത്തെ ഇത് ഒരുലക്ഷമായിരുന്നു.

സ്വര്‍ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ യുപിഐ വഴി ഒറ്റ പേയ്‌മെന്റില്‍ ഇനി പരിധി രണ്ട് ലക്ഷം രൂപ. ഇന്നലെവരെ ഇതു ഒരുലക്ഷം രൂപയായിരുന്നു. പ്രതിദിനം 6 ലക്ഷം രൂപവരെ അയക്കാം. നിലവില്‍ 5 ലക്ഷമായിരുന്നു.



Post a Comment

Previous Post Next Post