Trending

മാനേജ്മെന്റും രക്ഷിതാക്കളും കൈകോർത്തു, കാറ്റുള്ളമല സ്കൂളിന് കളിസ്ഥലം ഒരുങ്ങി





കൂരാച്ചുണ്ട് : വർഷങ്ങളായി ഒരു സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും കളിസ്ഥലത്തിനു വേണ്ടി നടത്തിയ കഠിനാധ്വാനത്തിന് പരിസമാപ്തിയായി. കാറ്റുള്ളമല നിർമ്മല യുപി സ്കൂളിലെ കുട്ടികൾക്ക് ഇനി സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങാം. സ്വന്തമായി ഗ്രൗണ്ട് ഇല്ലാത്തതിനാൽ വർഷങ്ങളായി നിർമ്മല സ്കൂൾ വർഷങ്ങളായി മറ്റു സ്കൂൾ ഗ്രൗണ്ടുകളെയാണ് ആശ്രയിച്ചിരുന്നത്. സ്കൂൾ മേളകൾ വരുമ്പോൾ കൂരാച്ചുണ്ട് ഹൈസ്കൂൾ ഗ്രൗണ്ടിലേക്ക് കുട്ടികളെ വാഹനങ്ങളിൽ എത്തിച്ചായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്.
നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികളെ ഗ്രൗണ്ടിൽ എത്തിക്കാനും, തിരികെ സ്കൂളിൽ എത്തിക്കാണുമെല്ലാം അധ്യാപകരും, രക്ഷിതാക്കളും ഏറെ പ്രയാസമനുഭവിച്ചിരുന്നു. സ്കൂളിന്റെ സ്ഥലത്ത് മാനേജ്മെന്റിന്റെയും, രക്ഷിതാക്കളുടെയും കൂട്ടായ ശ്രമഫലമായി കളിക്കളം പൂർത്തിയായതോടെ ദീർഘകാലമായുള്ള സ്വപ്നമാണ് യാഥാർഥ്യമായത്.

പേരാമ്പ്ര എഇഒ കെ.വി.പ്രമോദ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക പി.ശ്രുതി, കായണ്ണ ഗ്രാമപഞ്ചായത്തംഗം പി.കെ.ഷിജു, പി.ടി.എ പ്രസിഡന്റ് സിബി വടക്കേകുന്നേൽ, ജസ്നി ജോസ് എന്നിവർ സംസാരിച്ചു.

നിസാം കക്കയം

Post a Comment

Previous Post Next Post