Trending

ഇനി സിസിടിവികള്‍ക്ക് ഇനി എസ്ടിക്യുസി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

                       


സൈബർ സുരക്ഷ ഉറപ്പാക്കാനും ഗുണനിലവാരവും സുരക്ഷിതത്വവും ശക്തിപ്പെടുത്താനും സിസിടിവി ക്യാമറകള്‍ക്ക് ഇനി എസ്ടിക്യുസി (സ്റ്റാൻഡേഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ) നിർബന്ധമാക്കി.

ബിഐഎസ് മാർക്ക് നേടാൻ ഇനി മുതല്‍ എസ്ടിക്യുസി സർട്ടിഫിക്കേഷനും ആവശ്യമാണ്.

ഇന്ത്യയില്‍ നിർമിച്ച്‌ വില്‍പന നടത്തുന്ന മിക്ക കമ്ബനികളും ചിപ്പ്, പ്രോസസർ, സോഫ്റ്റ്‌വെയർ തുടങ്ങിയവയ്ക്ക് വിദേശ കമ്ബനികളെ ആശ്രയിക്കുന്നത്. നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഇത്തരം സിസിടിവികളുടെ ദൃശ്യങ്ങള്‍ വിദേശകമ്ബനികളുടെ സെർവറില്‍ സൂക്ഷിക്കുന്നുമുണ്ട്. വീടുകള്‍, വഴികള്‍, ഓഫീസുകള്‍, തന്ത്രപ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

തത്സമയ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷൻ വഴി കാണാൻ കഴിയുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയറുകളില്‍ ഇടപെടലുകള്‍ വരുത്തി ഡാറ്റ ചോർച്ച സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് എസ്ടിക്യുസി നിർബന്ധമാക്കിയിരിക്കുന്നത്. ഇനി ഇന്ത്യയില്‍നിന്നുള്ള ദൃശ്യങ്ങള്‍ വിദേശ സെർവറുകളില്‍ സൂക്ഷിക്കപ്പെടില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ലൈസൻസ് അനുവദിക്കൂ.

2019-ല്‍ റെയില്‍വേ വകുപ്പാണ് ആദ്യം സിസിടിവികള്‍ക്ക് മാനദണ്ഡം കൊണ്ടുവന്നത്. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതുക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എസ്ടിക്യുസി സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്.

സിസിടിവി സർട്ടിഫിക്കേഷൻ നേടുന്നതിന് ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും വിശദമായി പരിശോധിക്കും. ഹാർഡ്‌വെയർ ഡിസൈൻ, ഉപയോഗിക്കുന്ന പോർട്ടുകള്‍, അവയുടെ പ്രവർത്തനങ്ങള്‍ തുടങ്ങി എല്ലാ ഘടകങ്ങളും വിലയിരുത്തും. ഇന്ത്യയില്‍ നിർമിക്കുന്നതോ ഇറക്കുമതി ചെയ്‌തോ വില്‍ക്കുന്നതോ ആയ എല്ലാ സിസിടിവികള്‍ക്കും ഇത് ബാധകമാണ്. വില്‍പ്പനക്കാരും നിർമ്മാതാക്കളും എസ്ടിക്യുസി സർട്ടിഫിക്കേഷൻ നമ്ബറും ബിഐഎസ് രജിസ്ട്രേഷനും ഉറപ്പാക്കണം. സർക്കാർ ടെൻഡറുകളിലും മറ്റു ഔദ്യോഗിക ഇടപാടുകളിലും ലൈസൻസ് ഇല്ലാത്ത കമ്ബനികളെ ഒഴിവാക്കും.


Post a Comment

Previous Post Next Post