*_എറണാകുളം_* : _സർക്കാരിന്റെ അംഗീകാരമില്ലാതെ 'ഹോംസ്റ്റേ' എന്ന പേര് ഉപയോഗിച്ച് ബിസിനസ് നടത്തുന്നതിനെ തടയാൻ ടൂറിസം വകുപ്പ് രംഗത്ത്._
_വകുപ്പിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് എടുക്കാത്ത സ്ഥാപനങ്ങളെ 'ഹോംസ്റ്റേ' എന്ന പേരില്‍ പ്രവർത്തിക്കാൻ അനുവദിക്കില്ല. കുടുംബങ്ങള്‍ താമസിക്കാത്ത വീടുകള്‍ 'ഹോംസ്റ്റേ' എന്ന പേരില്‍ മാർക്കറ്റ് ചെയ്യുന്നതും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്താണിത്._
_ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടർ ശിഖാ സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളാ ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടർ എം.പി. ശിവദത്തൻ, അഡ്വൈസർ ഡോ. മുരളീമേനോൻ എന്നിവരും പങ്കെടുത്തു._
_സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹോംസ്റ്റേകള്‍ക്ക് ബ്രാൻഡ് സിംബലും, ക്യൂ ആർ കോഡും നല്‍കും. അംഗീകൃത ഹോംസ്റ്റേകളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാൻ കഴിയും വിധത്തില്‍ മുദ്രയുള്ള ബോർഡുകള്‍ മുന്നില്‍ സ്ഥാപിക്കും._
_അവയുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനുകള്‍ക്കും, തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൈമാറും._ _അംഗീകാരമില്ലാത്തവ ഓണ്‍ലൈൻ പോർട്ടലുകളില്‍ രജിസ്റ്റർ ചെയ്യുന്നത് ടൂറിസം വകുപ്പ് തടയും. ഫ്ളാറ്റുകള്‍ സർവീസ് വില്ലകളായി പ്രവർത്തിക്കാൻ അനുമതി നല്‍കാനും തീരുമാനിച്ചു. ഇതിന് റെസിഡൻസ് അസോസിയേഷന്റെ അനുമതി ആവശ്യമാണ്._
_ഓണ്‍ലൈൻ പോർട്ടലുകള്‍ വഴി, സംസ്ഥാനത്ത് 5000 ത്തില്‍പ്പരം ഹോംസ്റ്റേകളിലേക്ക് ബുക്കിങ് നടക്കുന്നുണ്ട്. എന്നാല്‍ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവ 1200-ല്‍ താഴെയാണ്._
_ഹോംസ്റ്റേകള്‍ക്ക് അംഗീകാരം ലഭിക്കാൻ_
_ഹോംസ്റ്റേകള്‍ക്ക് ക്ലാസിഫിക്കേഷൻ ലഭിക്കുന്നതിന് ടൂറിസം വകുപ്പിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ മതി._
_വേണ്ട രേഖകള്‍:_
_വീടിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ്_
_ലൊക്കേഷൻ,_ _കൈവശ സർട്ടിഫിക്കറ്റ്_
_റോഡില്‍നിന്ന് വീട്ടിലേക്കുളള_ _ലൊക്കേഷൻ പ്ലാൻ_
_കെട്ടിടത്തിന്റെ പ്ലാൻ_
_കെട്ടിടത്തിന്റെ ഫോട്ടോകള്‍_
_പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്_
_ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ_ _(ലൈസൻസ് ആവശ്യമില്ല)_
_നിരക്ക് സംബന്ധിച്ച വിവരങ്ങള്‍._
_3,750 രൂപ ഫീസും നല്‍കണം. സൗകര്യങ്ങള്‍ പരിശോധിച്ചുറപ്പിച്ചശേഷം സില്‍വർ, ഡയമണ്ട്, ഗോള്‍ഡ് എന്നിങ്ങനെ ക്ലാസിഫിക്കേഷനും നല്‍കും._
- _ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടർ ശിഖാ സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളാ ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടർ എം.പി. ശിവദത്തൻ, അഡ്വൈസർ ഡോ. മുരളീമേനോൻ എന്നിവരും പങ്കെടുത്തു._
- _സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹോംസ്റ്റേകള്‍ക്ക് ബ്രാൻഡ് സിംബലും, ക്യൂ ആർ കോഡും നല്‍കും. അംഗീകൃത ഹോംസ്റ്റേകളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാൻ കഴിയും വിധത്തില്‍ മുദ്രയുള്ള ബോർഡുകള്‍ മുന്നില്‍ സ്ഥാപിക്കും._

Tags:
latest