കൂരാച്ചുണ്ട് : കല്ലാനോട് ടൗണിലും സമീപ പ്രദേശങ്ങളിലും അനധികൃത മദ്യം, ലഹരി വിൽ പന വ്യാപകമെന്നു പരാതി.
ദൂരെ സ്‌ഥലങ്ങളിൽ നിന്നു ലഹരി വാങ്ങാനായി ആളുകൾ മേഖലയിൽ : എത്തുന്നു. കഴിഞ്ഞ ദിവസങ്ങ ളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. വൈദ്യുതത്തൂണി ന്റെ ചുവട്ടിൽ ലഹരിപ്പൊതി വച്ച ശേഷം, വാങ്ങാൻ വരുന്നവർക്ക് റൂട്ടും തൂൺ നമ്പറും നൽകും.
ഓണത്തിനു മുന്നോടിയായി, മലകളും ആളൊഴിഞ്ഞ സ്‌ഥലവും കേന്ദ്രീകരിച്ച് വ്യാജമദ്യ നിർ മാണവും തകൃതിയായി നടക്കുന്നുവെന്ന് ആക്ഷേപമുണ്ട്. പൊലീസ്, എക്സൈസ് സംഘം കല്ലാനോട് പ്രദേശത്ത് പരിശോധന കർശനമാക്കി കുറ്റവാളികളെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.