തിരുവമ്പാടി: ഹൈസ്കൂൾ റോഡിൽ, ഫെഡറൽ ബാങ്ക് സമീപം മദ്യലഹരിയിൽ യുവതികളെ ആക്രമിച്ചതായി പരാതി.
ഇന്നലെ വൈകുന്നേരം ആണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന അമ്പലപ്പാറ സ്വദേശിയായ യുവാവ്, രണ്ട് സ്ത്രീകളിൽ ഒരാളുടെ മുതുകിനിട്ട് ചവിട്ടുകയും, ചവിട്ടേറ്റ സ്ത്രീ നിലത്ത് വീഴുകയും ചെയ്തു.
സംഭവം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ആക്രമിക്കപ്പെട്ട സ്ത്രീകൾ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.