കോഴിക്കോട് : സ്‌കൂട്ടറിനുപിന്നിൽ അപകടകരമായി ബസ്സോടിച്ചത് ചോദ്യംചെയ്തതിന് ദമ്പതിമാരെ മർദിച്ച കണ്ടക്ടറുടെപേരിൽ പോലീസ് കേസെടുത്തു. സംഭവത്തിൽപ്പെട്ട കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ് നടക്കാവ് പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് എരഞ്ഞിപ്പാലത്തുവെച്ച് നടക്കാവ് സ്വദേശി കെ. രാജീവിനും ഭാര്യ ഷെർളി സിന്ധ്യക്കുമാണ് മർദനമേറ്റത്. ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് മർദിച്ചതിനാൽ വിരലിനും വലതുതോളിനും പരിക്കേറ്റ ഷെർളി അന്നുതന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ശനിയാഴ്ച രാവിലെ ബീച്ചാശുപത്രിയിലെത്തി നടക്കാവ് പോലീസ് ഇവരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർചെയ്തു.
Tags:
latest