കൽപറ്റ: ഒന്നര വര്‍ഷം മുന്‍പ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി വെൽബിൻ മാത്യു ആണ് പിടിയിലായത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ടുള്ള എഗ്രിമെന്റെിൽ വെൽബിൻ മാത്യു സാക്ഷിയായി ഒപ്പുവെച്ചിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നുണ്ട്. ഹേമചന്ദ്രനോടും മറ്റു പ്രതികളോടും ഒപ്പം വെൽബിൻ കാറിൽ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസിൽ പിടിയിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് വെൽബിൻ മാത്യു.
2024 മാര്‍ച്ച് 20-നാണ് പ്രേമചന്ദ്രനെ കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മായനാട് നടപ്പാലത്ത് എന്ന സ്ഥലത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഹേമചന്ദ്രന്റെ കൊലപാതകത്തിൽ വഴിത്തിരിവായത് മകളുടെ ഫോണ്‍ കോൾ ആണ്. പിതാവിന്റെ ശബ്ദത്തില്‍ സംശയം തോന്നിയതോടെ മകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹേമചന്ദ്രന്റേത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത്.
ഹേമചന്ദ്രനുമായി സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്ന പ്രതികള്‍ ജോലിക്ക് ആളെ വേണമെന്ന് ദിന പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം കണ്ട് വന്ന സ്ത്രീയെ ഉപയോഗിച്ച് ഹേമചന്ദ്രനെ ട്രാപ്പില്‍ വീഴ്ത്തുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഈ സ്ത്രീയാണ് ഹേമചന്ദ്രനെ വയനാട്ടിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ചായിരുന്നു കൊലപാതകം.
Tags:
Latest