Trending

കക്കയത്ത് മദ്യം, ലഹരിമരുന്ന് മാഫിയ പിടിമുറുക്കുന്നു



കുരാച്ചുണ്ട് : കക്കയം കേന്ദ്രീകരിച്ച് മദ്യം, ലഹരിമരുന്ന് മാഫിയ സജീവമാകുന്നതായി പരാതി. ടൗണിലും പരിസര പ്രദേശങ്ങളി ലും ഡാം സൈറ്റ് റോഡിലുമാണു സംഘം സജീവം. കക്കയം, കരി യാത്തുംപാറ മേഖലയിൽ ലഹരി സംഘം ബൈക്കുകളിലും കാറു കളിലും വിലസുന്നതായി ആക്ഷേപം ഉയർന്നു.

പൊലീസ് വാഹന പരിശോധന കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സമീപ പഞ്ചായത്തിൽ നിന്നു വ്യാജമദ്യം ടൂറിസ്‌റ്റ് കേന്ദ്രത്തിൽ എത്തിക്കു ന്നതായി പരാതിയുണ്ട്.

വ്യാജ ലേബൽ ഒട്ടിച്ച് നിറം ചേർത്ത നാടൻ ചാരായം കുപ്പിക ളിലാക്കി വിൽക്കുന്നതായും നാട്ടു കാർ പറഞ്ഞു. എക്സൈസ് സം ഘം സ്‌ഥലത്ത് പരിശോധന യ്ക്ക് എത്താത്തതും ലഹരി വ്യാ പനത്തിനു കാരണമാണ്.

Post a Comment

Previous Post Next Post