തിരുവമ്പാടി : 39 വർഷം മുൻപ് കൂടരഞ്ഞിയിൽ താൻ കൊലപാതകം നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിലെ സാധ്യതകൾ തള്ളി മുൻ തിരുവമ്പാടി എസ്ഐ.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അന്ന് അതിൽ കൊലപാതക സാധ്യതതോന്നിയിരുന്നില്ലെന്നും മരിച്ചയാളുടെ ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വംനൽകിയ റിട്ടയേർഡ് എസ്.ഐ ഒ.പി. തോമസ് വ്യക്തമാക്കി. വെള്ളത്തിൽ വീണത് അപസ്മാരം മൂലമായിരിക്കാമെന്നും കാഴ്‌ചയിൽ നല്ലആരോഗ്യമുള്ളയാളായിരുന്നു മരിച്ചയാളെന്നും തോമസ് പറഞ്ഞു.
അന്ന് പതിനാല് വയസ്സുമാത്രം പ്രായമുള്ള മുഹമ്മദലിക്ക് അയാളെ കൊലപ്പെടുത്താൻ കഴിയുമെന്ന് സംശയമുണ്ടെന്നും ശരീരത്തിൽ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും തോമസ് ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു. 1986 ഡിസംബർ 1-നാണ്സംഭവം നടന്നതെന്നാണ് മുഹമ്മദലി മൊഴി നൽകിയിരിക്കുന്നത്. മരിച്ചയാളെ തോട്ടിൽ ചവിട്ടിയിട്ടതാണെന്നും, സംഭവത്തിന് രണ്ടുദിവസം മുൻപും തർക്കമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്.
Tags:
latest