Trending

കരിയാത്തുംപാറയിലേക്ക് പോകാം ഇന്നുമുതൽ



കൂരാച്ചുണ്ട് : ടൂറിസം മാനേജ്മെൻറ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിൽ കളക്ടറുടെ നിർദേശപ്രകാരം ബുധനാഴ്‌ചമുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. കനത്തമഴയെത്തുടർന്ന് ജൂൺ 15 മുതലാണ് കേന്ദ്രം അടച്ചിട്ടത്.
കക്കയം, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന നൂറുകണക്കിന് സഞ്ചാരികൾക്ക് കരിയാത്തുംപാറയുടെ ഭംഗി ആസ്വദിക്കാൻ സാധിക്കാതെ മടങ്ങേണ്ട സാഹചര്യമായിരുന്നു. വിവിധമേഖലയിൽനിന്ന് കിലോമീറ്ററുകൾതാണ്ടി കരിയാത്തുംപാറയിലെത്തുമ്പോഴാണ് കേന്ദ്രം അടച്ചിട്ടവിവരം അറിഞ്ഞിരുന്നത്. ടൂറിസ്റ്റ് കേന്ദ്രം അടച്ചതോടെ പ്രദേശത്തെ വ്യാപാരികളുടെ വരുമാനംനിലച്ചതിനെക്കുറിച്ചും സഞ്ചാരികൾ നേരിടുന്ന പ്രയാസത്തെകുറിച്ചും വാർത്തനൽകിയിരുന്നു.


Post a Comment

Previous Post Next Post