വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിന് 9.05.25 ന് സർക്കാർ ഇറക്കിയ ഉത്തരവ് കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകേണ്ട തുക വീണ്ടും കുറക്കുക മാത്രമാണ് ചെയ്തത്.
വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് നിലവിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഉത്തരവുകൾ പ്രകാരം നൽകേണ്ട നഷ്ടപരിഹാര തുക 25 ലക്ഷം രൂപയാണ്. എന്നാൽ മരണങ്ങൾ സംഭവിക്കുന്നിടത്ത് പ്രതിഷേധങ്ങൾ ഉയരുമ്പോൾ അഞ്ചോ പത്തോ ലക്ഷം രൂപ നൽക്കുകയും കുടുംബത്തിലൊരാൾക്ക് താത്കാലിക വാച്ചർ ജോലിയും നൽകി ആശ്വസിപ്പിക്കലാണ് നടക്കുന്നത്.
വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് 5.04.25ൽ ഇറക്കിയ സംസ്ഥാന സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നു.
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രതർക്ക് സമാശ്വാസമായി 10 ലക്ഷം രൂപ നൽകണമെന്ന് 22.11. 23 ലെ കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നു.
വന്യജീവി ആക്രമണങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 4 ലക്ഷം രൂപ സഹായമായി നൽകുമെന്ന് 7.03.24 ലെ സംസ്ഥാന സർക്കാർ ഉത്തരവിൽ പറയുന്നു.
വനത്തിനകത്ത് താമസിക്കുന്ന ആദിവാസികളും വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവരും വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടാൽ 1 ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകാൻ സംസ്ഥാന സർക്കാർ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി കരാറിൽ ഒപ്പിട്ടിരുന്നു.
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഉത്തരവ് പ്രകാരം വന്യമൃഗത്താൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 24 ലക്ഷം രൂപയും ഇൻഷുറൻസ് തുകയായ 1 ലക്ഷം രൂപയും കൂട്ടി മൊത്തം 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. എന്നാൽ പ്രതിഷേധങ്ങൾ ഉയരുന്നിടത്ത് പരമാവധി നൽകുന്നത് 10 ലക്ഷം രൂപ മാത്രമാണ്.
എറണാകുളം കുട്ടമ്പുഴ സ്വദേശിയായ സന്ദീപെന്ന ആദിവാസി യുവാവ് FARM എന്ന സംഘടനയുടെ സഹായത്താൽ കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ നഷ്ടപരിഹാര തുക ലഭിക്കാത്തത് ചോദ്യം ചെയ്ത് ഹൈക്കോടതിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ ഹൈക്കോടതി അമക്കസ് ക്യൂറിയെ നിയമിക്കുകയും , 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിലവിൽ നിയമം ഉണ്ടെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരിക്കയാണ്.
അമക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് കോടതിയുടെ പരിഗണയിലിരിക്കെയാണ് 9.05.25 ന് സർക്കാർ തിടുക്കപ്പെട്ട് അടുത്ത ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഈ ഉത്തരവ് പ്രകാരം വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപയും വനം വകുപ്പിൻ്റെ ഫണ്ടിൽ നിന്നും 6 ലക്ഷം രൂപയും കൂട്ടി 10 ലക്ഷം രൂപ മാത്രമാക്കി ചുരുക്കിയിരിക്കയാണ്. ആദ്യം ഇറക്കിയ എല്ലാ ഉത്തരവുകളും പൂഴ്ത്തി വെച്ച് തിടുക്കപ്പെട്ട് പുതിയ ഉത്തരവുമായി വന്ന സർക്കാർ മലയോര കർഷകരുടെ ചുടുചോരയിൽ കയ്യിട്ട് വാരുകയാണെന്ന് വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. സർക്കാർ ഉത്തരവ് കർഷകരോടുള്ള വഞ്ചനയാണെന്നും ആയതിനാൽ വനം വകുപ്പ് മന്ത്രിയുടെ നന്മണ്ടയിലുള്ള MLA ഓഫീസിലേക്ക് 16.05.25 ന് വൈകു: 4 മണിക്ക് പ്രതിഷേധ ജാഥ സംഘടിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജോയി കണ്ണച്ചിറ അദ്ധ്യക്ഷത വഹിച്ചു. സിജുമോൻ ഫ്രാൻസിസ് , അഡ്വ: സുമിൻ.എസ്. നെടുങ്ങാടൻ, വി.ടി. തോമസ്, ബാബു പുതുപ്പറമ്പിൽ, രാജു പൈകയിൽ , ടോമി മുതുകാട് , ഡെന്നിസ് തോമസ് , കുര്യൻ ചെമ്പനാനി എന്നിവർ സംസാരിച്ചു.
*We Farm Farmers Foundation*