വയലട : വയലട മുള്ളൻ പാറയിൽ നിയന്ത്രണം ലംഘിച്ച് എത്തിയവരുടെ ജീപ്പ് താഴ്ചയിലേക്കു പതിച്ചു. നിർത്തിയ ശേഷം ലൈറ്റ് ഇട്ട് ചിത്രങ്ങൾ എടുക്കാനായി ജീപ്പ് സ്റ്റാർട്ട് ചെയ്തപ്പോൾ മുന്നോട്ടു നീങ്ങി താഴ്ചയിലേക്കു മറിയുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറ ഞ്ഞു. ആർക്കും പരുക്കില്ല. ഓഫ് റോഡ് ജീപ്പാണ് അപകടത്തില്‍ പെട്ടത്.കാല വർഷം ശക്തമായതിനാൽ ഇവി ടേക്കുള്ള പ്രവേശനം നിർത്തിവ ച്ചതാണ്. മേഖലയിൽ വനം വകു പ്പ് നിയന്ത്രണങ്ങൾ ഏർപ്പെടു ത്തിയിട്ടുണ്ട്.