കൂരാച്ചുണ്ട്: മലയോരത്ത് കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന മഴയിൽ വൈദ്യുതി മുടങ്ങുന്നത് പതിവ് കാഴ്ച.ഞായറാഴ്ച രാവിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കോയിപറമ്പ് ഭാഗത്തെ ട്രാൻസ്ഫോർമർ കപ്ലയിൻ്റ് ആയിട്ട് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞിട്ടും, വൈദ്യുതി എത്താത്തതിനെ തുടർന്ന് കോയിപറമ്പ് ,പുളിവയൽ, ശങ്കരവയൽഭാഗത്തെ 250ഓളം വീട്ടുകാർ ദുരിതത്തിൽ.
പ്രേമേഹരോഗികളുടെ ഇൻസുലിൻ, മറ്റ് മരുന്നുകൾ എല്ലാം ഉപയോഗശൂനുമായ അവസ്ഥയിലാണ്. കോഴികോട് നിന്ന് പുതിയ ട്രാൻസ്ഫോർമർ എത്തിച്ച് വൈദ്യുതി വിതരണം പുന:സ്ഥാപിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്. അതു വരെ മറ്റ് നടപടികൾ സ്വീകരിച്ച് വൈദ്യുതി എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അല്ലാത്തപക്ഷം ഉച്ചക്കു ശേഷം KSEB ഓഫിസിലേക്ക് പ്രേതിക്ഷേധ പ്രകടനമടക്കം സംഘടിപ്പിക്കാനാണ് പ്രദേശവാസികൾ ഒരുങ്ങുന്നത്.
Tags:
latest