Trending

അജ്ഞാത ജീവിയെ കണ്ടെത്താൻ കാമറ സ്ഥാപിച്ച് വനം വകുപ്പ്


അജ്ഞാത ജീവിയെ കണ്ടെത്താൻ കാമറ സ്ഥാപിച്ച് വനം വകുപ്പ്.

കൂരാച്ചുണ്ട് .. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടക്കിടക്ക് ശങ്കരവയൽ, കണ്ണാടിപാറ ഭാഗങ്ങളിൽ കാണുന്ന അജ്ഞാത വന്യ ജീവിയുടെ ശല്യം കാരണം ഭയാശങ്കയിലായ നാട്ടുകാരുടെ ആശങ്ക അകറ്റാൻ, ശങ്കര വയലിലെ സ്വകാര്യ ഭൂമിയിൽ കാമറ സ്ഥാപിച്ചു. പെരുവെണ്ണാമൂഴി റെയ്ഞ്ച് ഓഫിസർ ബൈജുനാഥ്. കക്കയം ഡെപ്യുട്ടി റെയ്ഞ്ചർ വിജിത്ത്, വാർഡ് മെമ്പർ വിത്സൻ മംഗലത്ത് പുത്തൻപുരയിൽ, സാമുഹിക പ്രവർത്തകരായ നവീൻ പ്രഭാകർ ,ടോമി പഴംമ്പള്ളി, ജോജി, രവി, ഗോപാലൻ, ജോർജ് പഴം ബള്ളി, ബേബി പൂവ്വത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കാമറ സ്ഥാപിച്ചത്.


 

Post a Comment

Previous Post Next Post