അജ്ഞാത ജീവിയെ ഭയന്ന് നാട്ടുകാർ.
കൂരാച്ചുണ്ട് .. കഴിഞ്ഞ ഏതാനും മാസങ്ങളായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പാറ, ശങ്കരവയൽഭാഗങ്ങളിൽ പുലിയോട് സാദൃശ്യമുള്ള ജീവിയെ പല സ്ഥലങ്ങളിലായി ഇടക്കിടക്ക് കണ്ടുവരുന്നതായി നാട്ടുകാർ പരാതി പറയുന്നു.കഴിഞ്ഞയാഴ്ച ശങ്കര വയലിലെ സ്വകാര്യ തോട്ടത്തിൽ ടാ പ്പിംഗ് നടത്തുകയായിരുന്ന ടാപ്പിംഗ് തൊഴിലാളി പുലർച്ചെ തോട്ടത്തിൽ വെച്ച് കണ്ടു എന്ന് പറയുന്ന സ്ഥലത്ത് നിന്ന് ഇറങ്ങിയ വന്യജീവികൾ തന്നെയാണോ ഇന്നലെ ഏതാണ്ട് രാത്രി 7 മണിയോടെ ശങ്കരവയൽ അങ്ങാടിയുടെ തൊട്ടു മുന്നിൽ നിന്ന് പട്ടിയെ ആക്രമിച്ച് പിടിക്കാൻ ശ്രമിച്ചതും, കടയിൽ ഉണ്ടായിരുന്ന കുട്ടികൾ ഈ കാഴ്ച കണ്ട് അലറി വിളിക്കുകയും ,അവർ ശ്രമമുപേക്ഷിച്ച് തിരികെ പോവുകയും ചെയ്ത് .
തുടർച്ചയായി നാട്ടിൽ ഉണ്ടാവുന്ന ഇത്തരം വന്യജീവി ആക്രമണത്തിൽ ആശങ്കാകുലരായ നാട്ടുകാർ ഭയാശങ്കയിലും, രോഷാകുലരുമാണ്.സംഭവ സ്ഥലം സന്ദർശിച്ച കക്കയം ഫോറസ്റ്റ് ക്യാംപിലെ ഉദ്യോഗസ്ഥരോട് സ്ഥിരമായി കണ്ടുവരുന്നു എന്ന് പറയുന്ന ഏരിയയിൽ കാമറ വെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം കാമറ സ്ഥാപിക്കാമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്.
ശങ്കര വയലിലും, കണ്ണാടി പാറയിലും നിരവധി സ്വകാര്യ ഭൂമികൾ വർഷങ്ങളായി കാടുവെട്ടാതെ കാടുപിടിച്ചു കിടക്കുന്നത് ഇത്തരം വന്യമൃഗങ്ങൾക്ക് സുരക്ഷിത താവളമൊരുക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പെരുവെണ്ണ മൂഴി റിസർവോയറിനു തൊട്ടടുത്ത് കിടക്കുന്ന പ്രദേശമായ ഈ സ്ഥലങ്ങളിൽ പുഴ നിന്തികടന്ന് കാട്ടിലെ മൃഗങ്ങൾ താവളമാക്കിയോ എന്ന ആശങ്കയിലുമാണ് നാട്ടുകാർ, ആയതിനാൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ ഗ്രാമ പഞ്ചായത്തും, ഫോറസ്റ്റും ജനപ്രതിനിധികളും വളരെ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.