Trending

ധനുവച്ചപുരത്ത് റിട്ട.നഴ്സിംഗ് അസിസ്റ്റന്റ് 75കാരിയായ സെലീനാമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇന്ന് കല്ലറ തുറന്ന് പരിശോധന




റിട്ട.നഴ്സിംഗ് അസിസ്റ്റന്റ് 75കാരിയായ സെലീനാമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.

ഇന്ന് സെലീനാമ്മയുടെ കല്ലറ തുറന്നു പരിശോധിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ദേഹത്ത് മുറിവും ചതവും കണ്ടെത്തിയിരുന്നു.

ഒപ്പം സെലീനാമ്മയുടെ ആഭരണങ്ങളും കാണാനില്ലായിരുന്നു. എന്നാല്‍ സംസ്‌കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകന്‍ ഈ വിവരങ്ങള്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് മകന്‍ രാജു പാറശ്ശാല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ജനുവരി പതിനേഴിനായിരുന്നു ധനുവച്ചപുരം സ്വദേശിനിയായ സെലീനാമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയത്

Post a Comment

Previous Post Next Post