Trending

എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനാഘോഷം നടത്തി





എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കല്ലാനോട് സെൻ്റ് മേരിസ് ഹൈസ്കൂളിൽ ദേശീയ പതാക ഉയർത്തി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോസഫ് റിപ്പബ്ലിക് ദിന പരേഡിനെ അഭിവാദ്യം ചെയ്ത് 'സന്ദേശം നൽകി. അഡീഷ്ണൽ കമ്യൂണിറ്റി പോലീസ് ഓഫിസർ ശ്രീമതി ആയിഷ നജ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിലെ എസ് . പി . സി . കേഡറ്റുകളുടെ പരേഡ് ശ്രദ്ധേയമായി. 




സ്കൂളിലെ CPO ഷിബി ജോസ്, ACPO അയിഷ നജ്മ, സ്ക്കൂൾ ബാൻ്റ് കോഡിനേറ്റർ ശ്രീമതി ജിൽറ്റി മാത്യു എന്നിവരുടെ നേതൃത്വത്തിൽ മാസ്റ്റർ അതീന്ദ്രദേവ് കമാൻ്ററായും കുമാരി നിയ ലക്ഷ്മി അസിസ്റ്റന്റ് കമാൻ്റെറായും
പ്ലാറ്റൂൺ ലീഡേഴ്സായി കുമാരി ഐസ സൈനു , കുമാരി അലീന തെരേസ വിജി , മാസ്റ്റർ എവിൻ ജോൺ , മാസ്റ്റർ ബ്ലസ് സിബി എന്നിവർ പരേഡിനെ നയിച്ചു. കുമാരി കെയ്റ്റിലിൻ നിക്സൻ ബാൻ്റ് ടീമിനെ നയിച്ചു

Post a Comment

Previous Post Next Post